

08 Nov 2023
അന്തര്‍ദേശീയ റേഡിയോളജിദിനം
128-ാമത് അന്തര്‍ദേശീയ റേഡിയോളജിദിനം പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രി റേഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നവംബര്‍ 8 ന് വിപുലമായി ആചരിച്ചു.
ആശുപത്രി വൈസ് ചെയര്മാന് ഡോ.വി.യു സീതി ഉദ്ഘാടനം ചെയ്തു. റേഡിയോളജി വിഭാഗം മേധാവി ഡോ.ശിവരാജു സി.എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍, കേരളത്തിലെ തന്നെ സീനിയര്‍ റേഡിയോഗ്രാഫറും ഇഎംഎസ് ആശുപത്രി ഡയറക്ടറുമായിരുന്ന ടി.കെ.കരുണാകരന് വിശിഷ്ടാതിഥിയായി. ടി.കെ.കരുണാകരനെ പൊന്നാടയണിയിച്ച് തദവസരത്തില്‍ ആദരിക്കുകയും ചെയ്തു. ഇഎംഎസ് ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.രാജേഷ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.മോഹന്‍ദാസ്, ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ.എ.വി.ജയകൃഷ്ണന്, ജനറല്‍ മാനേജര്‍ ശ്രീ.എം.അബ്ദുന്നാസിര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജിമ്മി കാട്ടടി, കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് പ്രതിനിധികള്‍ മുഹമ്മദ് ഇക്ബാല്‍, ഐ.ശ്രീധരന്, സുബോദ് പി, സരസ്വതി പി.വി. എന്നിവര്‍ ആശംസകളര്‍പ്പിച്ചു. റേഡിയോളജി വിഭാഗം ഡോ.ദിലീപ് സ്വാഗതവും, സീനിയര്‍ റേഡിയോഗ്രാഫര്‍ ശിവരാമന് പി നന്ദിയും പറഞ്ഞു